ലോക്ഡൗണില്‍ വരുമാനം നിലച്ച സിനിമാ-സീരിയല്‍ കലാകാരന്മാര്ക്കായി 5 ലക്ഷം രൂപയുടെ ധനസഹായം നല്കി ബോളിവുഡ് നടന് അക്ഷയ്കുമാര്‍ രംഗത്ത് എത്തിയിരിക്കുന്നു. സിനിമാ-സീരിയല്‍ കലാകാരന്മാരുടെ അസോസിയേഷനാണ് താരം തുക നൽകിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിങ് മുടങ്ങിയതിനാല്‍ ജോലിയും മാസവരുമാനവും നിലച്ച് സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടന് അയൂബ് ഖാന് നടന് ജാവേദ് ജാഫ്രിയെയും നിര്‍മ്മാതാവും സംവിധായകനുമായ സാജിദ് നദിയാവാലെയെയും അറിയിക്കുകയുണ്ടായിരുന്നു. തുടര്‍ന്നാണ് അക്ഷയ് കുമാറിനെ സമീപിച്ചത്. അദ്ദേഹം ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു എന്ന് അസോസിയേഷന് ജോയിന്റ് സെക്രട്ടറി അമിത് ബെല്‍ പറയുകയുണ്ടായി.