തേജസ്സുള്ള മുഖവും സ്മാര്‍ട്ടായ പെരുമാറ്റ രീതിയും അഭിനയവും കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലെന. പതിനഞ്ചു വര്‍ഷം മുന്‍പ് കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക ജാന്‍സിയായി ലെന വേഷമിട്ട പരമ്പരയാണ് ഓമനത്തിങ്കള്‍ പക്ഷി. ജോയ്സിയുടെ മികച്ച രചനയിലുള്ള സീരിയലായിരുന്നു അത്. ജീവിതത്തില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സമയത്താണ് ജാന്‍സി തന്റെയടുത്തേക്ക് വന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം.
ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, ആ സമയത്ത് മികച്ച ഒരു നടിയായി മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ജാന്‍സിയുടെ വേഷം തന്റെ കരിയര്‍ മാറ്റി. ഇന്നും പലരും ജാന്സിയല്ലേ എന്ന് ചോദിക്കുന്നത് തന്റെ വിജയമാണെന്നും താരം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.