”സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല… നടി പ്രിയങ്ക

“വെയിൽ ” എന്ന വസന്തബാലൻ ചിത്രത്തിലൂടെ തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയങ്ക നായർ. തമിഴിലും മലയാളത്തിലുമായി നിരവധി ഹിറ്റ് ചിത്രങ്ങൾ തന്റെ പേരിലുള്ള പ്രിയങ്ക നായരുടെ വളരെ ശ്രേദ്ധേയമായ മലയാള ചലച്ചിത്രമായിരുന്നു “ജലം”. ഇപ്പോളിതാ നടി എന്ന നിലയില്‍ തന്റെ പ്രൊഫഷന്‍ നോക്കി കാണുന്ന രീതിയെക്കുറിച്ച്‌ തുറന്ന് പറയുകയാണ് താരം.

പ്രിയങ്കയുടെ വാക്കുകൾ ..;

‘സ്ത്രീയായതിന്റെ പേരില്‍ ഓരോ നിമിഷവും ആസ്വദിക്കുന്ന അഭിമാനിക്കുന്ന ആളാണ് ഞാന്‍. സ്ത്രീയുടെ വില തിരിച്ചറിഞ്ഞ നിമിഷം തൊട്ട് സെല്‍ഫ് റെസ്പെക്റ്റ് ഉണ്ട്. സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. എനിക്ക് സ്ട്രോങ്ങ്‌ കഥാപാത്രങ്ങള്‍ രണ്ടു ഭാഷയിലും വലിയ സംവിധായകര്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. പിന്നെ എന്‍റെ രീതി ഇങ്ങനെയാണ്. വരുന്നു എന്‍റെ ജോലി ചെയ്യുന്നു. പോകുന്നു. എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!