പ്രേമത്തിലെ മലര് മിസായി വരുകയും മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് സായ് പല്ലവി. ‘പ്രേമം’ റിലീസ് ചെയ്തിട്ട് ഇന്ന് അഞ്ചു വര്‍ഷം കഴിയുകയാണ്. ഭാഷകളുടെ അതിര് വരമ്പുകളില്ലാതെ തെന്നിന്ത്യ ഒട്ടാകെ ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു പ്രേമം. ഇപ്പോളിതാ മലയാളികള്‍ക്ക് ഇന്നും താന്‍ മലര് മിസ് തന്നെയാണെന്ന് വെളിപ്പെടുത്തുകയാണ് സായ് പല്ലവി. ഒരു അഭിമുഖത്തിലാണ് സായ് പല്ലവിയുടെ തുറന്നു വെളിപ്പെടുത്തൽ.
”ഈയടുത്താണ് ഇത് സംഭവിച്ചത്. ഒരു മലയാളി സ്ത്രീ വന്ന് ഇത് എന്റെ മലര് മിസ് അല്ലേ എന്ന് ചോദിക്കുകയായിരുന്നു. എന്റെ മലര് മിസ് അല്ലേ എന്നാണ് അവര്‍ ചോദിച്ചത്” എന്ന് സായ് പല്ലവി പറഞ്ഞു. അഞ്ചു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ ഓര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറയുകയുണ്ടായി.