എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ച് ബോളിവുഡ് താരം

ലോക്ക്ഡൗണിനെത്തുടർന്ന് കുടുങ്ങിയ ഒഡീഷ സ്വദേശിനികളായ സ്ത്രീകളെ വ്യോമമാർഗം വഴി നാട്ടിലെത്തിക്കാൻ സഹായിച്ച് ബോളിവുഡ് താരം സോനു സൂദ്. എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെയാണ് പ്രത്യേക വിമാനത്തില്‍ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് താരം. കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ ജോലിയ്ക്കായെത്തിയതാണ് ഈ പെണ്‍കുട്ടികള്‍. കൊറോണ വൈറസ് രോഗ ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ പോകാനൊരിടമില്ലാതെ, ജന്മനാട്ടിലേക്ക് തിരിച്ച് പോകാനുമാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍.

ഈ സംഭവമറിഞ്ഞ ഉടന്‍ തന്നെ താരം ഇടപെടുകയായിരുന്നു ഉണ്ടായത്. ലോക്ഡൗണ്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടാണ്. അതിനാലാണ് വ്യോമമാര്‍ഗം സ്വീകരിച്ചതെന്ന് സോനു സൂദ് ദേശീയ മാധ്യമങ്ങളോടു പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!