“എന്റെ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇന്ന് അവസാനിക്കുന്നു…” പൃഥ്വി

മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും ‘ആടുജീവിതം’ ടീമും കേരളത്തിൽ എത്തിയിരിക്കുന്നത്. എയർ പോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. ഇപ്പോളിതാ ആദ്യഘട്ട ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് താൻ വീട്ടിലേക്കു മടങ്ങുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഷെയർ ചെയ്തിരിക്കുകയാണ്. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ കടന്നുപോയത്.

“എന്റെ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റൈനിലേക്ക് പോവുകയാണ്. ഓൾഡ് ഹാർബർ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാർക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റൈനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റൈനിൽ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അർത്ഥം നിങ്ങളുടെ ക്വാറന്റൈൻ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിൽ ഇല്ലെന്ന് ഉറപ്പാക്കുക,” പൃഥ്വി കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!