”ഞാന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു. എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ച് വയ്ക്കില്ല… വെളിപ്പെടുത്തലുമായി താരം

മലയാള സിനിമയിലെ യുവനായികയാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ ചലച്ചിത്ര ലോകത്ത് നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു എത്തിയത്. ഭർത്താവ് ഫഹദിനൊപ്പം ‘ട്രാൻസ്’ എന്ന ചിത്രത്തിലാണ് നസ്രിയ ഏറ്റവുമൊടുവിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോളിതാ സോഷ്യല്‍ മീഡിയയിൽ ഒരുപാട് തവണ തന്നെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് നസ്രിയ.

ഞാന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു. എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ച് വയ്ക്കില്ല. ഒരു അഭിമുഖത്തിൽ നസ്രിയ പറയുകയുണ്ടായി.

നല്ല തിരക്കഥകൾ വന്നാല്‍ നോ പറയുകയില്ല. ചിലപ്പോള്‍ അടുത്ത നാല് വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, ഞാന്‍ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നത് കൊണ്ടാണ്.” നസ്രിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!