ഒരു വലിയ വിഭാഗം കർഷകർ ആശങ്കയിൽ കഴിയുന്നതിനിടെ വെട്ടുകിളികളെക്കുറിച്ച് നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. സെെറ പാകിസ്താൻ അനുഭാവിയാണ് എന്നാരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സെെറയുടെ പ്രതികരണം. ഇതിനെതിരേ ശക്തമായ വിമർശനം ഉയർന്നു വന്നിരിക്കുകയാണ്.
വെട്ടുകിളി ആക്രമണത്തിൽ രാജ്യത്തെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നാണ് വിമർശകർ ചോദിക്കുന്നത്