നിരവധി ആരാധകരുള്ള ഡബ്ബ്സ്മാഷ് താരമാണ് താരകല്ല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ സുഹൃത്ത് അര്‍ജുനെ അടുത്തിടെയാണ് വിവാഹം നടന്നത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ ഷായെ ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്. അര്ജുന് തന്നെ ചുംബിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
പുറകിലേക്കുള്ള ജീവിതത്തെ കുറിച്ച് തിരിഞ്ഞുനോക്കി പശ്ചാത്താപിക്കാത്തതിന്റെ കാരണം ഈ മനുഷ്യനാണ്. സന്തോഷകരമായ ഭാവിയാണ് അദ്ദേഹം എനിക്കായി സമ്മാനിച്ചതെന്നും താരം കുറിച്ച്.
ജഗപൊക എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തില്‍ അര്‍ജുന്റെ മൂക്കില്‍ നിന്നാണോ ഈ പുകയെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണെന്ന് ആരാധകരുടെ കമന്റ് വന്നിരിക്കുന്നത്.