മലയാള ചലച്ചിത്ര താരം മി​യ ജോ​ര്‍​ജ് വി​വാ​ഹി​ത​യാ​കു​ന്നു

കോ​ട്ട​യ: മലയാള സിനിമതാ​രം മി​യ ജോ​ര്‍​ജ് വി​വാ​ഹി​ത​യാ​കു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യും ബി​സി​ന​സു​കാ​ര​നുമായ അ​ശ്വി​ന്‍ ഫി​ലി​പ്പാ​ണ് വ​ര​ന്‍. ഇവരുടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. വ​ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ച​ട​ങ്ങ് നടത്തിയത്. സെ​പ്റ്റം​ബ​റി​ലാ​ണ് വി​വാ​ഹം തീരുമാനിച്ചിരിക്കുന്നത്.

പാ​ലാ ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി ജോ​ര്‍​ജി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ളാ​ണ് മി​യ. പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ നി​ന്നു ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ഡി​ഗ്രി​യും, സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ നി​ന്നു മാ​സ്റ്റ​ര്‍ ഡി​ഗ്രി​യു​മെ​ടു​ത്തു. ആ​ദ്യം അ​ല്‍​ഫോ​ന്‍​സാ​മ്മ ടെ​ലി​ഫി​ലി​മി​ലും തു​ട​ര്‍​ന്ന് ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലി​ലൂ​ടെ​യാ​ണ് മി​യ പ്രേ​ക്ഷ​ക​ര്‍​ക്ക് ഇഷ്ടതാരമായി മാറിയത്.

പി​ന്നീ​ട് സി​നി​മ​യി​ലെ​ത്തി താരം. രാ​ജ​സേ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത ഒ​രു സ്മാ​ള്‍ ഫാ​മി​ലി​യാ​ണ് താരത്തിന്റെ ആ​ദ്യ ചി​ത്രം. ചേ​ട്ടാ​യീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് നാ​യി​ക​ നി​ര​യി​ലേ​ക്കു​യ​ര്‍​ന്ന​ത്. ത​മി​ഴ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പു​തി​യൊ​രു ത​മി​ഴ് പ​ടം ഉ​ട​ന്‍ റി​ലീ​സ് ചെ​യ്യാ​നു​ണ്ട്. ഇ​പ്പോ​ള്‍ പാ​ലാ​യ്ക്ക​ടു​ത്ത് പ്ര​വി​ത്താ​ന​ത്താ​ണ് താരം താ​മ​സിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!