അന്തരിച്ച സംഗീതസംവിധായകന്‍ വാജിദ് ഖാന്റെ മാതാവായ റെെസാ ബീ​ഗത്തിനും കോവിഡ് ബാധ

മുംബെെ: ഇന്നലെ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവായ റെെസാ ബീ​ഗത്തിനും കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തു. വാജിദ് ചികിത്സയിലായിരുന്നപ്പോൾ അമ്മയും വാജിദ് ഖാനോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന വാജിദിന്‌ മരിക്കുന്നതിന്റെ തലേ ദിവസമാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ അമ്മ മുംബൈ ചേമ്പൂരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിൽ ആണ് കഴിയുന്നത്.

സഹോദരനായ സാജിദിനൊപ്പമാണ് ഇദ്ദേഹം മിക്ക ചിത്രങ്ങള്‍ക്കും സംഗീതം നൽകിയിരുന്നത്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ ‘പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ’ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്ത് കടന്നു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!