അപ്പാനി ശരത്ത് നായകനാകുന്ന ‘ചുങ്കം കിട്ടിയ ആട്ടിൻകൂട്ടം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. യാത്രകളുമായി ഏറെ ബന്ധമുളള ചിത്രത്തിൽ അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.
എമിക്കോ ഫിലിംസിന്റെ ബാനറിൽ അസീം കടയ്ക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതരായ വിനോദ് വിക്രമൻ, ഷൈജു തമ്പാൻ എന്നിവർ ഒന്നിച്ചാണ്. ‘നിങ്ങളെല്ലാവരും ചിത്രത്തെ പതിവുപോലെ ഈ സിനിമയെയും ഹൃദയത്തിലേക്ക് ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ’ എന്ന അടിക്കുറിപ്പോടെയണ് ശരത് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിനു ശേഷം തുടങ്ങുന്നതാണ്.