മിനി സ്ക്രീനിന്റെ സ്വന്തം പൗർണ്ണമിയാണ് ഗൗരി കൃഷ്ണ. സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലാണ് അധികവും ഗൗരി എന്ന താരം തരംഗമായി നിന്നത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് തരംഗമാകുന്നത്.
ബാല്‍ക്കണിയിലിരുന്ന് പിഎസ്സി കോച്ചിങ് പുസ്തകം വായിക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ‘പ്രകൃതി സൗന്ദര്യം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുകയും, പഠിക്കാൻ വളരെയധികം ഉണ്ടാവുകയും ചെയ്താല്‍.. ഏതാണ് തിരഞ്ഞെടുക്കേണ്ടത് ??’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ചിത്രത്തിന് കമന്റായി ആരാധകരുടെ പ്രധാന ചോദ്യം സീരിയല്‍ അഭിനയം നിര്‍ത്തി സര്‍ക്കാര്‍ ജോലി നോക്കുകയാണോ എന്നായിരുന്നു എത്തിയത്.