3D റൊമാന്റിക് സസ്പെൻസ് ത്രില്ലറായി എത്തുന്ന ചിത്രമാണ് ” സാൽമൺ “. ഗായകൻ വിജയ് യേശുദാസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ രവി ,രാജീവ് പിള്ള , ജിനാസ് ഭാസ്കർ , ഷിയാസ് കരിം , ജാബീർ മുഹമ്മദ് ,പട്ടാളം സണ്ണി, സിനാജ് ,റസാക്ക് ,ഫ്രാൻസിസ് ,നെവിൻ അഗസ്റ്റിൻ ,സി കെ. റഷീദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഒരു ദുർമരണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. എം.ജെ. സ് മീഡിയയുടെയും ,ഫോർ ഭട്ട്സ് ഫിലിം ഫാക്ടറിയുടെയും ബാനറിൽ ഡോ. ടി.എസ് വിനീത് ഭട്ട് , ഷാജു തോമസ് അമേരിക്ക, ജോസ് ഡി. പെക്കാട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ് ,കന്നട ,തെലുങ്ക് ,ഹിന്ദി ,മറാഠി എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 12 കോടി രൂപ മുതൽ മുടക്കിൽ ആണ് ചിത്രം എത്തുന്നത്.