പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി പോയ സിനിമാപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും ‘ആടുജീവിതം’ ടീമും കേരളത്തിൽ എത്തിയത്. അന്നുമുതൽ എല്ലാവരും ക്വാറന്റൈനിൽ ആണ്. ഈ ടീമിലെ ഒരാൾക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാഷാ സഹായിയാണ് ഇയാൾ ജോർദാനിലേക്ക് പോയത്. എന്നാൽ പ്രിത്വിരാജിൻറെ ടെസ്റ്റ് നെഗറ്റീവ് ആണ്. മൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം ഇന്ന് വെളിപ്പെടുത്തി. നിലവിൽ അദ്ദേഹം ഇപ്പോൾ വീട്ടിൽ നിരീകഷത്തിലാണ്.