ഒരു അഡാര്‍ ലൗവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രം ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ബാലതാരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണായിരുന്നു ചിത്രത്തിലെ നായകൻ. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി താരമായിരുന്നു അരുൺ.
നിക്കി ഗാൽറാനി ആണ് ചിത്രത്തിലെ നായിക. സാബു മോൻ ആണ് ചിത്രത്തിലെ വില്ലൻ. ധർമജനും, നേഹ സക്സേനയും, ഇന്നസെന്റും, സലീം കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.