വിജയ് ദേവേർകൊണ്ട,രാഷ്മിക മന്ദാന,ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽഎത്തിയ സൂപ്പർഹിറ്റ് തെലുഗ് ചിത്രമാണ് ഡിയർ കോമ്രേഡ്. ചിത്രം ഇന്ന് രാത്രി 7 ന്, മിനിസ്ക്രീനിൽ ആദ്യമായി സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യും. ഭരത് കാമ്മ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം നിർമ്മിച്ചത് മൈത്രി മൂവി മേകേഴ്സിന്റെ ബാനറിൽ യഷ് രങ്കിനെനിയാണ്.
തെലുഗ്, തമിഴ്, മലയാളം,കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ജസ്റ്റിന് പ്രഭാകരന് ആണ്