ചലച്ചിത്ര നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ മണിരത്നം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. . ഒരു സീരിസ് നിർമിക്കാൻ ഉള്ള ഒരുക്കത്തിലാണ് അദ്ദേഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഇന്ത്യൻ മിത്തോളജിയിൽ നിന്നുള്ള ഒൻപത് ചെറുകഥകൾ ഉൾക്കൊള്ളുന്ന ഈ പരമ്പരയിൽ ഗൗതം മേനോൻ, കാർത്തിക് നരേൻ, ബെജോയ് നമ്പ്യാർ എന്നിവരുൾപ്പെടെ ഒൻപത് വ്യത്യസ്ത ചലച്ചിത്ര പ്രവർത്തകരെ സമീപിച്ചിട്ടുണ്ട്. ഒരു ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടിയാകും അദ്ദേഹം സീരീസ് നിർമിക്കുക.