സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിൻറെ റിലീസ് മാറ്റിവച്ചതോടെ ആരാധകർ ചിത്രത്തിൻറെ ട്രെയ്ലറിനായി കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ട്രെയ്ലർ വിജയുടെ ജന്മദിനത്തിൽ എത്തിയേക്കും.
ശന്തനു, ഗൗരി കിഷാന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഒരു ആര്‍ട്സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. സ്റ്റുഡന്റ്സ് അസോസിയേഷന് ഡീന്‍ കൂടിയാണ് ഈ കഥാപാത്രമെന്നാണ് സൂചന. സേവ്യര്‍ ബ്രിട്ടോ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിർമാതാവ്.