ബോളിവുഡ് താരം കങ്കണ റണാവത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവി’. ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രം നേരിട്ട് ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിൽ പ്രകാശ് രാജ്, ഷംന കാസിം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ തോഴി എന്ന നിലയില്‍ ശ്രദ്ധ നേടുകയും ഒടുവില്‍ അവരുടെ മരണ ശേഷം പാര്‍ട്ടി പിടിക്കാനും,മുഖ്യമന്ത്രിയാകാനും ശ്രമിച്ച് പരാജിതയായ ശശികലയുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നതായി റിപ്പോർട്ട് ഉണ്ട്. തെലുങ്ക് താരം വിജയ് ദേവര്കൊണ്ടയും ചിത്രത്തിൽ എത്തുന്നുണ്ട്.