ടൊവിനോ തോമസ് നായകനായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഫോറന്‍സിക്. മികച്ച കളക്ഷൻ നേടി ചിത്രം ലോക്ക് ഡൗൺ കാരണം തീയറ്റർ വിടേണ്ടി വന്നു.ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.
അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തയാണ്.നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.