അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗുലാബോ സീതാബോ. ചിത്രത്തിലെ രണ്ടാമത്തെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. പഴയ വീടിൻറെ ഉടമയായ മിർസ ഷെയ്ക്കിന്റെ വേഷത്തിലാണ് അമിതാഭ്. ആയുഷ്മാൻ തന്റെ വാടകക്കാരനായ ബാങ്കി സോദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൊറോണ വൈറസ് പാൻഡെമിക് കാരണം തിയേറ്ററുകൾ അടച്ച സാഹചര്യത്തിൽ ഒടിടി റിലീസിന് പോകുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഗുലാബോ സീതാബോ.ശുചിത് സർക്കാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്