സുസ്മിത സെന്‍ നായികയായ ആര്യ എന്ന വെബ് സീരീസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബോളിവുഡ് നടി സുസ്മിത സെന്‍ നായികയായ ആര്യ എന്ന വെബ് സീരീസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . വലിയ സ്വീകാര്യതയാണ് ആര്യ ട്രെയിലറിന് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയിരിക്കുന്നത്. പെനോസ എന്ന ഡച്ച് സീരിസിനെ ആസ്പദമാക്കിയുള്ള വെബ് സീരിസാണ് ആര്യ.

നീരജ സംവിധാനം ചെയ്ത രാം മദ്വാനിയാണ് ആര്യയും സംവിധാനം ചെയ്യുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലായിരിക്കും ആര്യ പ്രദര്‍ശനത്തിനെത്തുക. ‘ഇത് പരാജയം സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്’, എന്നാണ് ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് സുസ്മിത സെന്‍ യൂട്യൂബില്‍ കുറിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയജീവിതത്തിലേക്കുള്ള സുസ്മിത സെന്നിന്റെ തിരിച്ച് വരവുകൂടിയാണ് ആര്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!