മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പേരിലുള്ള വിവാദത്തിന് വിശദീകരണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്തെത്തി. സംഭവത്തിൽ സത്യൻ അന്തിക്കാടിന്റെ പ്രതികരണത്തിൽ പ്രതിക്ഷേധിച്ചാണ് ടിറ്റോയുടെ വിശദീകരണം. സത്യൻ അന്തിക്കാട് പറഞ്ഞത് നുണയാണെന്നും ആദ്യ സിനിമയായ മനസിനക്കരയിൽ പുതുമുഖ നായികയായ ഡയാന മറിയത്തിന് നയൻതാര എന്ന പേര് നൽകിയത് താനാണെന്നുമായിരുന്നു ജോൺ ഡിറ്റോയുടെ വാദം.
എന്നാൽ തനിക്കോ നയൻതാരയ്ക്കോ അങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു അന്തിക്കാടിന്റെ പക്ഷം. ഇതിന് മറുപടിയായി തെളിവുകൾ നിരത്തിയാണ് ഡിറ്റോ സ്വന്തം പ്രസ്താവന തെളിയിക്കുവാൻ ശ്രമിക്കുന്നത്. മനസിനക്കരയുടെ സെറ്റിൽ ഉണ്ടായിരുന്ന സ്വാമിനാഥനിൽ നിന്നുമാണ് ആ പേര് സത്യൻ അന്തിക്കാടിന് ലഭിച്ചതെന്നാണ് ജോൺ ഡിറ്റോ പറയുന്നത്. എന്തായാലും ഡിറ്റോയുടെ തെളിവുകൾക്ക് എതിരെ സത്യൻ അന്തിക്കാട് ഇതുവരെ പ്രതികരിച്ചിട്ടില്ല.