നടൻ ചിരഞ്ജീവി സര്‍ജയുടെ വിടവാങ്ങലില്‍ തകര്‍ന്ന് നില്‍ക്കുവാണ് കന്നഡ സിനിമ ലോകം. മലയാളത്തിലും ശ്രദ്ധേയയായ നടി മേഘ്ന രാജിന്റെ ഭര്‍ത്താവു കൂടിയാണ് ചിരഞ്ജീവി സര്‍ജ. ചിരഞ്ജീവി സര്ജയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. മേഘ്ന രാജിനെ ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അവരുടെ കുടുംബം. നടി നാല് മാസം ഗര്‍ഭിണിയാണ് എന്നതാണ് വാര്‍ത്ത.
പ്രണയത്തിന് ഒടുവിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരാകുന്നത്. 2018 ഏപ്രില്‍ 28ന് ക്രിസ്ത്യന്‍ രീതിയിലായിലും മെയ് രണ്ടിന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹം കഴിഞ്ഞത്. കുഞ്ഞിനെ കാത്തിരിക്കുന്നതിനടയിലാണ് ഇപ്പോള്‍ ചിരഞ്ജീവി സര്‍ജയുടെ വിടവാങ്ങല്‍. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്.