അമേരിക്കയിലെ മിനിയാപൊളിസില്‍ പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായി മരണപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയ്ഡ്, ആധുനിക നാഗരികതകളിലും വിടാതെ തുടരുന്ന വംശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. യുഎസില്‍ പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ അതിനിടെയാണ് ഹോളിവുഡ് താരം ഡെന്‍സല്‍ വാഷിംഗ്ടണിന്റെ ഒരു വീഡിയോ ട്വിറ്ററില്‍ വൈറല്‍ ആയത്.
ഭവനരഹിതനായ ഒരു മനുഷ്യനെ ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരും ആ മനുഷ്യനൊപ്പം നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വാഷിംഗ്ടണുമാണ് വീഡിയോയില്‍. ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ മരണത്തെ തുടര്‍ന്നുള്ള ചര്‍ച്ചകളാണ് ഈ വീഡിയോയ്ക്ക് ഇത്രയും പ്രചാരം നല്‍കിയത്. കാര്‍ യാത്രയ്ക്കിടെ ഈ മനുഷ്യനുവേണ്ടി പൊലീസ് ഉദ്യോഗസ്ഥരോടു സംസാരിച്ച തങ്ങളുടെ പ്രിയതാരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ട്വിറ്ററില്‍ ഒട്ടേറെപ്പേര്‍. എന്നാല്‍ ഫ്ളോയ്ഡിന്റെ മരണത്തിന് മുന്‍പു നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.