ഓൺലൈൻ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും , വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ചക്ര’ യുടേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രയും പ്രധാന വേഷത്തിലെത്തുന്നു. റോബോ ഷങ്കർ, കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്നു.
ആക്ഷന്‍ ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രമാണിത്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന് ഷങ്കര്‍ രാജയാണ്. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്.