ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ രൺബീർ കപൂറും നടി ആലിയ ഭട്ടും. ഋഷി കപൂറിന്റെ മരണ ശേഷം വീണ്ടും ആലിയ ഭട്ടിനെ കണ്ട സന്തോഷത്തിലാണ് രണ്‍ബീറിന്റെ സഹോദരി റിദ്ദിമ. ആലിയയും രണ്‍ബീര്‍ കപൂറും റിദ്ദിമ കപൂര്‍ സാഹ്നിയും അമ്മ നീതു കപൂറും ശനിയാഴ്ച രാത്രിയില്‍ ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചതിന്റെ ചിത്രങ്ങള്‍ റിദ്ദിമ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. രണ്‍ബീറിനേയും ആലിയയേയും ആലിയയുടെ സഹോദരി ഷഹീനേയും ടാഗ് ചെയ്തുകൊണ്ടാണ് റിദ്ദിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
