യുഎഇയിലെ എല്ലാ അക്കി ആരാധകർക്കും സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അക്ഷയ് കുമാറിന്റെ ചിത്രം ഗുഡ് ന്യൂസ് ജൂൺ 11 ന് ദുബായിൽ വീണ്ടും റിലീസ് ചെയ്യും. നഗരം സിനിമാ ഹാളുകൾ വീണ്ടും തുറന്ന സാഹചര്യത്തിലാണിത്. കൊറോണ വൈറസ് എന്ന വ്യാധിയുടെ വ്യാപനം തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീക്കംചെയ്യുന്നതിനാൽ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. അക്ഷയ് കുമാർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കരീന തന്റെ ഇൻസ്റ്റാ സ്റ്റോറിയിലും ഇത് പങ്കുവെച്ചു. “എല്ലാ സിനിമാ പ്രവർത്തകർക്കും ഒരു സന്തോഷവാർത്ത. ദുബായിലെ വലിയ സ്ക്രീനിലേക്ക് ഈ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ജൂൺ 11 മുതൽ തീയറ്ററിൽ കാണാം എന്നവർ കുറിച്ചു. റീ-റിലീസിനെക്കുറിച്ച് സംസാരിച്ച അക്ഷയ് കുമാർ, ദുബായ് എല്ലായ്പ്പോഴും തൻറെ സിനിമകളോട് വളരെയധികം സ്നേഹം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. ഗുഡ് ന്യൂസിന് പുറമെ ആയുഷ്മാൻ ഖുറാനയുടെ 2019 ലെ ഡ്രീം ഗേൾ എന്ന ചിത്രവും ഇതേ തീയതിയിൽ ദുബായിൽ വീണ്ടും റിലീസ് ചെയ്യുന്നു. സംവിധായകൻ രാജ് ഷാൻഡില്യ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തു.
.