നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷം സിനിമ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് സുഷ്മിത സെന്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വെബ് സിരീസിലൂടെയാണ് സുഷ്മിതയുടെ മടങ്ങിവരവ്.
‘ആര്യ’ എന്ന് പേരുനൽകിയിരിക്കുന്ന സിരീസില്‍ പ്രധാന കഥാപാത്രമായാണ്സുഷ്മിത സെന്‍ എത്തുന്നത്. സുഷ്മിത അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് കൂടിയാണിത്. കഴിഞ്ഞ ദിവസം സിരീസിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരുന്നു.