അവിയലിലെ പുതിയ ഗാനം നാളെ നിവിൻ പോളി റിലീസ് ചെയ്യും

ഷാനിൽ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അവിയൽ. ചിത്രത്തിലെ മനമേ എന്ന ഗാനം ജൂൺ 11 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് നിവിൻ പോളി തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കും.

ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ, കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അഞ്ജലി നായര്‍, ആത്മീയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സുദീപ് എളമൺ , ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ്. പോക്കെറ്റ് SQ പ്രൊഡക്ഷന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!