നടിയും ആക്ടിവിസ്റ്റുമായ മാലപാർവതിയുടെ മകനെതിരെ സോഷ്യൽ മിഡിയയിൽ ലൈംഗിക ആരോപണം. പ്രമുഖ ട്രാൻസ്വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാർവതിയുടെ മകനായ അനന്ദ കൃഷ്ണൻ അയച്ചിരിക്കുന്നത്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് സീമ ഫേസ്ബുക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്.കൂടെ മാല പാർവതിയോട് മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പും ഉണ്ട്.
”നിങ്ങള്‍ വളര്‍ന്നു ശ്രീ മാലാ പാര്‍വതി പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു.ചുവടെ കൊടുത്തിരിക്കുന്ന സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് ഒരു പ്രമുഖ നടിയുടെ മകന് എനിക്ക് 2017 മുതല്‍ അയക്കുന്ന msg കള്‍ ആണ് അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള മെസ്സേജുകൾ ഇന്നലെ അൺ റെയ്ഡ് മെസ്സജ് നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ടു. സിനിമ മേഖലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ് മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി