നവാഗതനായ ഇഷവർ കാർത്തിക് കീർത്തി സുരേഷിനെ നായികയാക്കി ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പെന്ഗ്വിൻ. തമിഴിന് പുറമെ ചിത്രം ഹിന്ദിയിലും, തെലുങ്കിലും മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിൻറെ മലയാളം ട്രെയ്ലർ റിലീസ് ചെയ്തു. ചിത്രം നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.