ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ പൂജ നടന്നു. ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രം കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്ര കഥാപാത്രത്തിലൂടെ ആണ് കഥ പറയുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തും. തെന്നിന്ത്യൻ സിനിമയിലെ ഒട്ടനവധി താരങ്ങൾ ചിത്രത്തിൻറെ ഭാഗാമാകും.
ബിഗ് ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. കൊറോണ മാറിയതിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നിർവഹിക്കു൦. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.