സൂര്യ ചിത്രം 24 ന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിക്രം കുമാർ സ്ഥിരീകരിച്ചു

സൂര്യ അഭിനയിച്ച ടൈം-ട്രാവൽ ആക്ഷൻ ത്രില്ലർ 24 ന്റെ രണ്ടാം ഭാഗത്തിനായി താൻ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകൻ വിക്രം കുമാർ സ്ഥിരീകരിച്ചു. ആദ്യ ഭാഗം സൂര്യയുടെ ഹോം ബാനർ 2 ഡി എന്റർടൈൻമെന്റ് ആണ് നിർമ്മിച്ചത്. സ്‌ക്രിപ്റ്റ് സമഗ്രമായി തയ്യാറാക്കി വിവരണത്തിന് തയ്യാറാണെന്ന് തോന്നിയാൽ അത് സൂര്യയിലേക്ക് കൊണ്ടുപോകുമെന്ന് വിക്രം കുമാർ പറഞ്ഞു. വാർത്ത അറിഞ്ഞ സൂര്യ ആരാധകർ സോഷ്യൽ മീഡിയയിൽ ഈ സന്തോഷം പങ്കുവച്ചു.

വിക്രം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016 മേയ് 6-ന് പ്രദർശനത്തിനെത്തിയ ചിത്രമാണ് 24. സൂര്യ നായകനായ ചിത്രത്തിൽ സാമന്ത, നിത്യ മേനോൻ എന്നിവർ നായികാവേഷങ്ങളിലെത്തി. സമയം മനുഷ്യന്റെ നിയന്തണത്തിലായാൽ എന്തൊക്കെ സംഭവിക്കാം എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോളിവുഡ് ചലച്ചിത്രങ്ങളിൽ പലപ്പോഴും ചർച്ചാവിഷയമായ ‘ടൈം മെഷീൻ’ എന്ന ഉപകരണത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സമയത്തെ മുന്നോട്ടും പിന്നോട്ടും കൊണ്ടുപോകാൻ സാധിക്കുന്ന ഒരു വാച്ചും അത് സ്വന്തമാക്കാനുള്ള പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!