മകനെതിരെയുള്ള ലൈംഗിക ആരോപണം: നിയമ നടപടിയുമായി മുന്നോട്ട് പൊയ്‌ക്കോളാൻ മാലാ പാർവതി

നടിയും ആക്ടിവിസ്റ്റുമായ മാലപാർവതിയുടെ മകനെതിരെ സോഷ്യൽ മിഡിയയിൽ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. പ്രമുഖ ട്രാൻസ്‌വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാർവതിയുടെ മകനായ അനന്ദ കൃഷ്ണൻ അയച്ചിരിക്കുന്നത്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് സീമ ഫേസ്ബുക് പേജിൽ ഷെയർ ചെയ്തിരിന്നു.കൂടെ മാല പാർവതിയോട് മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പും ഇന്നലെ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ട്ടിച്ചു.

ഇപ്പോൾ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മാലാ പാർവതി. മകനൊരു സ്വതന്ത്ര വ്യക്തിത്വമാണെന്നും നിയമപരമായി മുന്നോട്ട് പോയിക്കോളാനും നടി സീമയോട് പറഞ്ഞു. ഫേസ്ബുക്കിലൂടെ മാലാ പാർവതി ഇക്കാര്യം അറിയിച്ചത്.

മാലാ പാർവതിയുടെ ഫേസ്ബുക് പോസ്റ്റ്:

എൻ്റെ മകൻ, അനന്തകൃഷ്ണൻ സീമാ വിനീതിനെ 2017 മുതൽ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എൻ്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു.അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.നിയമപരമായി. നീങ്ങാനും പറഞ്ഞു.. എന്നിട്ടപ്പോൾ തന്നെ പോലീസിൽ അറിയിച്ചു. നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചില്ല.

ഇന്ന് കാലത്ത് സീമ ലൈവ് വന്നു.ഇന്നിപ്പോൾ ചാറ്റൂൾപ്പെടെ ഷെയർ ചെയ്തിരിക്കുന്നു.

എൻ്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കും.

നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എൻ്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!