[pl_row]
[pl_col col=12]
[pl_text]
ഫാൻസിന്റെ പരിധി വിടുന്ന ആരാധനയുടെ ഭയാനകമായ പല വേർഷനുകളും നാം കണ്ടിട്ടുണ്ട്. പാലാഭിഷേകവും മറ്റും ഇതിന്റെ ചുരുങ്ങിയ വേർഷനുകൾ മാത്രം. കുറച്ച് നാളുകൾക്ക് മുൻപ് ചിമ്പുവിന്റെ ഒരു ആരാധകൻ കമ്പി കൊണ്ട് ശരീരം തുളച്ച് ജെ സി ബി യിൽ തൂങ്ങിയാടിയാണ് പാലഭിഷേകം നടത്തിയത്. മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം തിയേറ്ററുകളിൽ എത്തിയപ്പോഴാണ് സംഭവം.
അത്രയ്ക്കൊന്നും വരില്ലെങ്കിലും പരിധി വിട്ട ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻ ഖാന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. സൽമാൻ ഖാൻ ജോയ് വിമാനത്താവളത്തിലെത്തിയപ്പോൾ താരത്തിനൊപ്പം നടന്ന് കഷ്ടപ്പെട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയാണ് ആരാധകൻ. തന്റെ പിന്നിലായി നടക്കുന്ന സൽമാൻ ഖാനെ ഫ്രെയിമിൽ കിട്ടുവാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി മുന്നോട്ട് നടന്ന സൽമാൻ ഖാനോട് മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെടുന്ന ആരാധകനെ വീഡിയോയിൽ കാണാം.
താരങ്ങളോടുള്ള ഫാൻസിന്റെ അമിതാരാധന ഒരു സ്ഥിരം കാഴ്ചയായി മാറി കഴിഞ്ഞു. ഇഷ്ട താരത്തിന്റെ സിനിമയെ വിമർശിക്കുന്നവർക്ക് നേരെ സൈബർ ആക്രമണം നടത്തുന്നതും ഇത്തരം ഫാൻസിന്റെ ക്രൂര വിനോദങ്ങളാണ്.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/uX2vo_t4D2g” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]