ഷാനിൽ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അവിയൽ. ചിത്രത്തിലെ മനമേ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കർ ശർമ്മയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹനം രചിച്ചതും, ആലപിച്ചതും മാത്തൻ ആണ്.
ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ, കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അഞ്ജലി നായര്‍, ആത്മീയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുദീപ് എളമൺ , ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ്. പോക്കെറ്റ് SQ പ്രൊഡക്ഷന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.