അഭിനയം കൊണ്ട് ശ്രദ്ധ നേടിയ തെന്നിന്ത്യൻ നടികളിൽ ഒരാളാണ് ഐശ്വര്യ രാജേഷ് എന്ന താരം. കാക്കാ മുട്ടൈ, കന തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ച വച്ചിരിക്കുന്നതും. ഇപ്പോളിതാ ഐശ്വര്യയുടെ പുതിയ പോസ്റ്റിന് താഴെ ഒരു ആരാധിക കുറിച്ച കമന്റും അതിന് നടി നല്കിയ മറുപടിയുമാണ് ഏറെ വൈറലാകുന്നത്. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും നിങ്ങള്‍ക്കായി മരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ആരാധികയുടെ കമന്റ് വന്നിരിക്കുന്നത്. നിങ്ങളുടെ അഭിനയം ഇഷ്ടമാണ്. ലോകത്ത് നിങ്ങളുടെ കൈയ്യൊപ്പ് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ആരാധിക ഐശ്വര്യയുടെ പോസ്റ്റിന് താഴെ കുറിക്കുകയുണ്ടായി. പിന്നാലെ ആരാധികയുടെ അതിവൈകാരികമായ കമന്റിന് മറുപടിയുമായി ഐശ്വര്യ രാജേഷ് രംഗത്ത് എത്തുകയാണ് ഉണ്ടായത്.
നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. പക്ഷേ ആര്‍ക്കു വേണ്ടിയും മരിക്കാന്‍ വേണ്ടിയല്ല ജീവിതം. നിങ്ങളെ പോലൊരു ആരാധികയെ ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ ഇങ്ങനെ ഇനിയൊരിക്കലും പറയില്ലെന്ന് ഉറപ്പ് നല്കിയാല് നിങ്ങളുടെ നല്ല സുഹൃത്തായിരിക്കാം എന്നായിരുന്നു ഐശ്വര്യയുടെ മറുപടി എത്തിയത്.