ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമാണ് ‘സൂഫിയും സുജാതയും’. ഈ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 2-ന് ചിത്രം റിലീസ് ചെയുന്നത്. തിയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് സൂഫിയും സുജാതയും.
അദിഥി റാവുവാണ് നായികയായി എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും എം.ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.