കറണ്ട് ബില്ല് കണ്ട് അമ്പരന്ന് സംവിധായകന്‍

കറണ്ട് ബില്ല് കണ്ട് അമ്പരന്ന് കണ്ണുതള്ളി സംവിധായകന്‍ അനീഷ് ഉപാസന. ബില്ലിന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ടെന്ന് കുറിച്ചാണ് അദ്ദേഹം ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

അനീഷ് ഉപാസനയുടെ ഇത്തവണത്തെ കറന്റ് ബില്‍ 11,273 രൂപയാണ്. സാധാരണ വരാറുള്ളത് പരമാവധി 1700 രൂപയാണ് എന്ന് അനീഷ് ഉപാസന പറയുകയാണ്. ഒട്ടേറെ ആള്‍ക്കാരാണ് ഇക്കാര്യത്തില്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കറന്റ് ബില്‍ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും കെഎസ്ഇബി ഓഫീസില്‍ പോയി പരാതി അറിയിക്കണമെന്നും ചിലര്‍ പറയുകയാണ്. എങ്ങനെയാണ് പരാതിപ്പെടേണ്ടതെന്നും ചിലര്‍ കമന്റായി നൽകിയിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!