”ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്… വെളിപ്പെടുത്തലുമായി താരം

മലയാളത്തിൽ സൂപ്പർഹിറ്റായിരുന്ന സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിലെ അപർണ എന്ന വേഷത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മഞ്ജുള ഘട്ടമനേനി. ഇപ്പോളിതാ താരത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയാക്കുന്നത്.

” ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ എന്റെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാന്‍ ഒരു നടിയാവുന്നത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്.”

തുടര്‍ന്ന് മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നും മറികടക്കാന്‍ സഹായിച്ചത്. ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു. ഇതുവരെ നോക്കിയാല്‍ പതിനായിരം മണിക്കൂറുകളൊക്കെ പൂര്‍ത്തീകരിച്ചു. ജീവിതത്തിലെ മുപ്പതു വര്‍ഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്. ആ യാത്രയില്‍ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവര്‍ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു. ഇത്രയും നാളും കൃഷ്ണയുടെ മകള്‍, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്ന നിലയിലൊക്കെയാണ് താന്‍ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി് തന്റേതായ ഇടമുണ്ടെന്നു വ്യക്തമാക്കുകയാണ് മഞ്ജുള.

പ്രശസ്ത തെലുഗുനടന്‍ കൃഷ്ണയുടെ മകളും നടന്‍ മഹേഷ് ബാബുവിന്റെ സഹോദരിയുമാണ് മഞ്ജുള ഘട്ടമനേനി എന്ന താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!