എം.ജി ശ്രീകുമാർ എന്ന ഗായകൻ മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വർഷങ്ങളേറെ കഴിയുകയാണ്. നിരവധി ഹിറ്റു ഗാനങ്ങൾ, ഏറെയും പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിനൊപ്പം. പല സെലിബ്രിറ്റികളും പലയിടങ്ങളിലും പോകുമ്പോൾ അവരുടെ ഭാര്യമാരെ കൂട്ടികൊണ്ടു പോകാറില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി എവിടെപ്പോയാലും ഭാര്യയെ കൂടെ കൊണ്ടു പോകുന്ന ഒരു വ്യക്തിത്വമാണ് എംജി ശ്രീകുമാറിന്റെത്. ഇപ്പോളിതാ ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം.
” വർഷങ്ങൾക്ക് മുൻപ് ഞാനെന്റെ ഭാര്യയുമായി നടക്കുമ്പോൾ, എനിക്ക് അവളെ പേടിയായത് കൊണ്ടാണ് ഞാൻ കൂടെ കൊണ്ട് നടക്കുന്നത് എന്ന തരത്തിൽ എന്റെ സുഹൃത്തുക്കൾ അടക്കമാണ് അത് പ്രചരിപ്പിച്ചത്. ഇവന് വേറെ ജോലിയില്ലേ പോകുന്നുടത്തെല്ലാം അവളെയും കൊണ്ട് പോകാൻ എന്നോക്കെ ആണ് പലരും പറഞ്ഞത്. എന്റെ ചേട്ടൻ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്.
പക്ഷെ കാലം മാറി, ഇന്ന് 99 ശതമാനം സെലിബ്രിറ്റിസും അവർ പോകുന്നിടത്തെല്ലാം ഭാര്യമാരെയും കൊണ്ട് പോകാറുണ്ട്. എനിക്കെന്റെ ഭാര്യയെ പേടിയില്ല, എനിക്ക് അവളോട് സ്നേഹമാണ്. ഞാൻ പോകുമ്പോൾ എന്റെ വൈഫ് അടുത്ത് ഇല്ല എന്നുണ്ടെങ്കിൽ എനിക്കെന്തോ വിഷമം പോലെയാണ്. എന്റെ കാര്യങ്ങൾ നോക്കാനും, എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജരെ കൊണ്ട് പോകുന്നതിനേക്കാൾ നല്ലതല്ലേ ഭാര്യയെ കൊണ്ടുപോകുന്നത്.