നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യകുപ്പികൾ

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിരിക്കുന്നു. നൂറിലധികം മദ്യക്കുപ്പികളാണ് പോലീസ് കണ്ടെടുത്തതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക്പോസ്റ്റിൽ വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. എന്നാൽ അതേസമയം, പിടിക്കപ്പെടുമ്പോൾ രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് ലഭിക്കുകയാണ്.

സംഭവത്തിൽ കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ കാനത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്ക് മദ്യം കടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!