‘അമ്മയ്ക്ക് കോവിഡ് ബാധയാണ്, ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ല’; നടി ദീപിക സിങ്

തന്റെ അമ്മയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി സീരിയല്‍ നടി ദീപിക സിംഗ് അറിയിച്ചിരിക്കുന്നു. തന്റെ രക്ഷിതാക്കള്‍ ഡല്‍ഹിയിലാണെന്നും താന്‍ മുംബൈയിലാണെന്നും ദീപിക പറയുകയുണ്ടായി. ഡല്‍ഹി ആശുപത്രിയിലെ പരിശോധനയിലാണ് തന്റെ അമ്മയ്ക്ക് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് എന്നാൽ ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും നടി ദീപിക പുറത്ത് വിട്ട വീഡിയോയിൽ വ്യക്തമാകുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ അമ്മയ്ക്ക് 59 വയസ്സാണുള്ളത്. കൂട്ടുകുടുംബത്തിലാണ് ഇവര്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് അംഗങ്ങള്‍ക്കും കൊവിഡ് വരാന്‍ സാധ്യതയുണ്ടെന്നും ദീപിക വീഡിയോയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!