സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് നല്കിയ പുനപരിശോധന ഹരജി എറണാകുളം സെഷന്‍സ് കോടതി തള്ളിയിരിക്കുന്നു. ഇന്ത്യന്‍ വംശജയായ വിയന്ന സ്വദേശിനി തിരക്കഥ അവതരിപ്പിക്കുന്നതിനായി 2017 ആഗസ്ത് 23 നു ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്ളാറ്റിലെത്തിയപ്പോള്‍ സ്ത്രീത്വത്തേ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി നല്കിയ കേസിലെ വിടുതല്‍ ഹർജി തള്ളിയ നടപടി ചോദ്യം ചെയതു സമര്‍പ്പിച്ച പുനപരിശോധനാ ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്.
കേസിലെ ഹർജിക്കാരിയുടെയും സാക്ഷികളുടെയും മൊഴി പൂര്‍ണമായി എടുത്തിട്ടില്ലെന്നും തനിക്കു പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണി മുകുന്ദന് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹർജി നൽകിയത്. എന്നാല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി വിടുതല്‍ ഹർജി തള്ളിയത്. മജിസ്ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ചാണ് പുനപരിശോധന ഹർജി എറണാകുളം സെഷന്‍സ് കോടതിയും തള്ളിയത്.