ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ എന്നാണ് പുതിയ റിപ്പോർട്ട് . ദൃശ്യത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. സിനിമയെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർ ആകാംഷയോടെ സ്വീകരിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നത്.ഒരു തകർപ്പൻ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട മോഹൻലാൽ പിന്നീട് ഒരു ചെറുപ്പ വേഷത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അമ്പരപ്പിലാണ്. റാം എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യാ വേഷത്തില്‍ ഒരു ഡോക്ടറായാണ് തൃഷ ചിത്രത്തിലെത്തുന്നത്. നിവിൻ പൊളിയുടെ നായികയായി മലയാളത്തിൽ എത്തിയ തൃഷയുടെ രണ്ടാമത്തെ ചിത്രമാണ് റാം. മോഹന്‍ലാലിനും സംവിധായകന് ജിത്തു ജോസഫിനും ഒപ്പമിരിക്കുന്ന ചിത്രം തൃഷ പങ്ക് വച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഇതിഹാസമായ സൂപ്പര്‍ താരത്തിനും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്ക്കൊപ്പവും താൻ എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് തൃഷ കുറിച്ചത്. ഇന്ദ്രജിത് സുകുമാരന്‍, സുരേഷ് മേനോന്, ആദില്‍ ഹുസ്സൈന്‍, സായി കുമാര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ലിയോണ ലിഷോയ്, ദുര്‍ഗാ കൃഷ്ണ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആശിര്‍വാദ് സിനിമാസാണ് വിതരണം ചെയ്യുന്നത്. ഒന്നിലധികം രാജ്യങ്ങളിലായി ചിത്രീകരിക്കാനൊരുങ്ങുന്ന റാം ഈ വര്‍ഷം ഓണം റിലീസായോ പൂജ റിലീസായോ പുറത്തിറക്കാനാണ് തീരുമാനം. മികച്ച ഒരു ആക്ഷൻ പാക്ക് ചിത്രമായാണ് റാം തീയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.
