മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തി നെ(34) മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. മുംബൈയിലെ ബാദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിംഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം.
ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് താരത്തിന്റെ പ്രധാന ചിത്രം. ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇൻ മെെ ലെെവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ കായ് പോ ചേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും താരത്തിന് ലഭിച്ചു.