മുംബൈ: സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നു. മരിക്കുന്നതിന്റെ തലേദിവസം താരം സുഹൃത്തുക്കൾക്കൊപ്പം ഏറെ നേരം ചെലവഴിച്ചിരുന്നതായി ഇന്ത്യാ ടുഡെയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ സുഹൃത്തുക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാത്രി വൈകി കിടന്നതിനാൽ എണീക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമെന്നും തോന്നിയില്ല.
കൂടാതെ സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ നേടിയതിന്റെ റിപ്പോർട്ടുകൾ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയുണ്ടായി. ആറ് മാസമായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്ത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ മുംബൈ ലോക്കൽ പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ ഇന്നലെ ഉച്ചയോടെയാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.