ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവാര്‍ത്ത രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ബാന്ദ്രയിലെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. ടെലിവിഷനിലൂടെ അരങ്ങേറിയ താരം പിന്നീട് സിനിമയിലെത്തുന്നത്. ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായിരുന്നു സുശാന്ത്. സിനിമ ഒരു മോഹമായി സുശാന്തിന്റെ മനസില്‍ കടന്നു കൂടുന്നതും ഷാരൂഖിലൂടെയായിരുന്നു അഭിനയം എന്നത്. ഷാരൂഖിനെ പോലെ തന്നെ ടെലിവിഷന്‍ പരമ്പരകളിലൂടെ ആരംഭിച്ച് ബോളിവുഡില്‍ എത്താന്‍ സുശാന്തിന് കഴിയുകയുണ്ടായി. തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റേയും ആരാധകന്റേയും അപ്രതീക്ഷിത മരണത്തില്‍ പ്രതികരണവുമായി ഷാരൂഖ് ഖാന് എത്തിയിരിക്കുകയാണ്.
താനൊരു കട്ട ഷാരൂഖ് ഖാന് ഫാന്‍ ആണെന്ന് സുശാന്ത് പലപ്പോഴായി തുറന്നു സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ മരണം ഷാരൂഖ് ഖാനും കുടുത്ത വേദനയാവുകയാണ്. ട്വിറ്ററിലൂടെ ഷാരൂഖ് തന്റെ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.
അവന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാനവനെ വല്ലാതെ മിസ് ചെയ്യും. അവന്റെ എനര്‍ജിയും ആവേശവും പിന്നെ സന്തോഷം നിറഞ്ഞ ആ ചിരിയും. എന്നായിരുന്നു കിങ് ഖാന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദെെവം സുശാന്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്ക്കുമൊപ്പമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. ഞെട്ടിക്കുന്നതും തീവ്രമായി വേദനിപ്പിക്കുന്നതുമാണ് സുശാന്തിന്റെ മരണ വാര്‍ത്തയെന്നും ഷാരൂഖ് വ്യക്തമാക്കി.
സുശാന്തിന്റെ മരണ വാര്‍ത്ത ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി താരം കടുത്ത ഡിപ്രഷനിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്.